
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 2643 പോളിംഗ് ബൂത്തുകൾ സജ്ജമാക്കും. നിലവിലുള്ള 1705 പോളിംഗ് ബൂത്തുകൾക്ക് പുറമേ 938 അധിക പോളിംഗ് ബൂത്തുകൾ കൂടി ഇത്തവണ ഒരുക്കും. കൊവിഡ് മാനദണ്ഡ പ്രകാരമാണിത്. മണ്ഡലങ്ങളും ബൂത്തുകളും.
അരൂർ : 296
ചേർത്തല : 316
ആലപ്പുഴ : 285
അമ്പലപ്പുഴ: 285
കുട്ടനാട് : 246
ഹരിപ്പാട്: 299
കായംകുളം: 314
മാവേലിക്കര: 315
ചെങ്ങന്നൂർ: 324