ആലപ്പുഴ: ഭൂരിപക്ഷ സമൂഹത്തിന് സ്വീകാര്യമല്ലാത്ത നിയമങ്ങൾ ഭരണകൂടം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെതിരെ പോരാടിയ സമരചരിത്രമാണ് ദണ്ഡി യാത്ര നമ്മളെ പഠിപ്പിക്കുന്നതെന്ന് ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ പറഞ്ഞു. ഗാന്ധിയൻ ദർശന വേദിയുടെ ആഭിമുഖ്യത്തിൽ ദണ്ഡി യാത്രയുടെ സ്മരണപുതുക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ഗാന്ധിയൻ ദർശന വേദി വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.എൻ.ജോർജ് , ഷീല ജഗധരൻ , ഹരികുമാർ കൈതവന , ബിനു മദനനൻ , ഇ.ഷാബ്ദ്ദീൻ , ജേക്കബ് എട്ടുപറയിൽ , അഡ്വ ദിലീപ് ചെറിയനാട് , ആന്റണി കരിപ്പാശേരി എന്നിവർ സംസാരിച്ചു.