ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യബസുകൾ വിട്ടുകൊടുക്കേണ്ടെന്ന് ബസ് ഉടമകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓടിയ ബസുകൾക്ക് തുക ഇതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ജില്ലാകളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പണം ലഭിച്ചില്ലെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യനും, സെക്രട്ടറി എസ്.എം. നാസറും പറഞ്ഞു. എൻ. സലിം, ഷാജിലാൽ, റിനുമോൻ സഞ്ചാരി, ബിജു ദേവിക എന്നിവരും യോഗത്തിൽ പങ്കെടുത്തു.