മുതുകുളം : യുത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാട്ടുപുഴയിൽ സാഗരജ്വാല സംഘടിപ്പിച്ചു. കള്ളിക്കാട് ശിവജി നഗറിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, ജാഥ ക്യാപ്റ്റൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫിന് പതാക കൈമാറികൊണ്ട് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിനോദ് കുമാർ, ഡി.സി.സി സെക്രട്ടറി അഡ്വ. ഷുക്കൂർ,ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് ജി.എസ്.സജീവൻ, നോർത്ത് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടൻ,യുത്ത് കോൺഗ്രസ് ദേശീയ കോഓഡിനേറ്റർ മുഹമ്മദ് അസ്‌ലം,സംസ്ഥാന ഭാരവാഹികൾ ആയ എംബി.പ്രവീൺ, ബിനു ചുള്ളിയിൽ, നൗഫൽ,കെ. എസ് ഹരികൃഷ്ണൻ, അച്ചു ശശിധരൻ,ശ്യാം കുമാർ തുടങ്ങിയവർ ഡാംസരിച്ചു. ചാപ്പാക്കടവിൽ ജാഥ സമാപിച്ചു.