പൂച്ചാക്കൽ: അരൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് 4 ന് പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിൽ ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. അഡ്വ: എം.കെ.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും. സ്ഥാനാർത്ഥി ദെലീമ ജോജോ, പി. തിലോത്തമൻ ,ആർ.നാസർ, ടി.ജെ.ആഞ്ചലോസ്, സി.ബി.ചന്ദ്രബാബു, എ.എം.ആരിഫ്, മനു.സി.പുളിക്കൽ, എൻ.ആർ.ബാബുരാജ് തുടങ്ങിയവർ സംസാരിക്കും