ചേർത്തല: സംഘടനകൊണ്ട് ശക്തരാവുക എന്ന ഗുരുസന്ദേശ പ്രചാരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ 14ന് നടക്കും.വൈകിട്ട് 3ന് യൂണിയൻ ഹാളിൽ നടക്കുന്ന സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ സെക്രട്ടറി വി.എൻ. ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദിയും പറയും.യോഗം ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കും. യൂണിയൻ അതിർത്തിയിൽ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ സമുദായ അംഗങ്ങളേയും ചടങ്ങിൽ ആദരിക്കും. 105 പേരാണ് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്ന് യൂണിയൻ അതിർത്തിയിൽ തിരഞ്ഞെടുക്കപ്പെട്ടത്.വിവിധ മേഖലകളിൽ കഴിവ് തെളിച്ച പ്രതിഭകളേയും ആദരിക്കും.