
ചാരുംമൂട് : താമരക്കുളം മാർക്കറ്റ് ജംഗ്ഷനിൽ കുടിവെള്ള പൈപ്പിൽ നിന്നും വെള്ളം റോഡിലേക്ക് ഒഴുകാൻ തുടങ്ങി ആഴ്ച കളായിട്ടും പരിഹാരമില്ല. മാർക്കറ്റിന് തെക്ക് വശം ബസ് സ്റ്റാൻഡിനോട് ചേർന്നാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. നിരവധി തവണ അധികൃതരെ വിളിച്ചറിയിച്ചിട്ടും നടപടി ഇല്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലൂടെ വെള്ളം ഒഴുകുന്നത് മൂലം സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ട്.