ആലപ്പുഴ: പള്ളാത്തുരുത്ത് വാർഡിൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിതസേനാ അംഗത്തിനെ മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചക്ക് 2.30ന് വാർഡിലെ മാലിന്യങ്ങൾ ശേഖരിക്കാൻ നാല് ഹരിതസേനാ അംഗങ്ങൾ എത്തിയപ്പോൾ വാർഡിലെ ഒരു താമസക്കാരൻ സൗമ്യ സുധീഷെന്ന ഹരിതസേനാംഗത്തെ മർദ്ദിച്ചുവെന്നാണ് പരാതി. തുടർന്ന് രമേശൻ എന്നയാൾക്കെതിരെ ഹരിതസേനാംഗങ്ങൾ സൗത്ത് പൊലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈകിട്ട് ഹരിതസേനാംഗങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, ശ്രീലക്ഷ്മി എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.