photo

ചേർത്തല: തോൽപ്പിക്കല്ലേ തോൽപ്പിച്ചാൽ ഞങ്ങൾ ബി.ജെ.പിയിലേക്കു പോകുമെന്ന് വിലപിക്കുന്നത് കോൺഗ്രസ് നേതാക്കളാണെന്ന് മന്ത്റി ടി.എം.തോമസ് ഐസക്ക് പറഞ്ഞു.എൽ.ഡി.എഫ് ചേർത്തല നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മുക്ത കേരളമെന്ന അജണ്ട ഇടതുപക്ഷത്തിനില്ല. കേരളത്തിന്റെ വികസനത്തിനായാണ് എൽ.ഡി.എഫ് നിലകൊള്ളുന്നത്. പറഞ്ഞതും പറഞ്ഞതിനപ്പുറവും പാലിച്ച സർക്കാരിന് തുടർഭരണം ഉറപ്പാണ്.തുടർ ഭരണമല്ല തുടരൽ ഭരണമാണ് കേരളത്തിൽ സംഭവിക്കുക.മാറിമാറിയുള്ള ഭരണമെന്ന രീതി ജനങ്ങൾ മാ​റ്റിയതിനുതെളിവാണ് തദ്ദേശതിരഞ്ഞെടുപ്പു ഫലം.അഭിമാനത്തോടെ എൽ.ഡി.എഫിന് വോട്ടുതേടാനുളള അവസരമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.ബി.ജെ.പിക്ക് എതിരായി രാജ്യത്ത് ഉയരുന്ന പുതിയ ഉണർവ്വിന്റെ താവളമായി കേരളം മാറുമെന്നും ഇവിടെ ബി.ജെ.പിക്ക് ഒരു സാദ്ധ്യതയുമില്ലാത്ത സ്ഥിതിയാണെന്നും ഐസക് പറഞ്ഞു.മുനിസിപ്പൽ മൈതാനിയിൽനിന്ന് ആരംഭിച്ച റോഡ്‌ഷോയിൽ തുറന്ന ജീപ്പിൽ മന്ത്റി പി. തിലോത്തമനോടൊപ്പം സഞ്ചരിച്ച് നഗരംചു​റ്റിയാണ് പി.പ്രസാദ് കൺവൻഷൻ വേദിയിൽ എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറിയേ​റ്റംഗം ജി.വേണുഗോപാൽ അദ്ധ്യക്ഷനായി. മന്ത്റി പി.തിലോത്തമൻ,സ്ഥാനാർത്ഥി പി.പ്രസാദ്,സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്,എ.എം.ആരിഫ് എം.പി,എ.ശിവരാജൻ,എം.കെ. ഉത്തമൻ,എൽ.ജെ.ഡി നേതാക്കളായ ഗിരീഷ് ഇലഞ്ഞിമേൽ,ജി.ശശിധരപണിക്കർ,ടെൻസൺപുളിക്കൽ,കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ടി.ജോസഫ്,എൻ.സി.പി സംസ്ഥാന കമ്മി​റ്റിയംഗം കലവൂർ വിജയകുമാർ,കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.ഇ.രാമചന്ദ്രൻനായർ,ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് കെ.എസ്. പ്രദീപ്കുമാർ,ഐ.എൻ.എൽ നേതാവ് എൻ.വി. ബദറുദ്ദീൻ, മാത്യു.സി.കടവൻ, എൻ.എസ്.ശിവപ്രസാദ്,ജോജോ തുടങ്ങിയവർ പങ്കെടുത്തു.
ഇലക്ഷൻ കമ്മി​റ്റി ഭാരവാഹികളായി പി.തിലോത്തമൻ, ആർ.നാസർ, എ.എം.ആരിഫ് എം.പി, വയലാർ ശരത്ചന്ദ്രവർമ്മ(രക്ഷാധികാരികൾ), വി.ജി. മോഹനൻ(പ്രസിഡന്റ്), എൻ.എസ്.ശിവപ്രസാദ്(സെക്രട്ടറി) എന്നിവരേയും തിരഞ്ഞെടുത്തു.