ആലപ്പുഴ: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി 11 കേരള എൻ.സി.സി ബറ്റാലിയന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ ദിവാൻ രാജാ കേശവദാസിന്റെ പ്രതിമയും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. എ.ഒ കേണൽ ദേശ രാജ് ഗാർഗെ, സുബേദാർ മേജർ സനൽ കുമാർ എന്നിവർ നേതൃത്വം നൽകി.