ആലപ്പുഴ: വൈദ്യുതി ബോർഡിലെ ഫീൽഡ് ജീവനക്കാർക്ക് 'സപ്പോർട്ട് പോസ്റ്റ് ഒഫ് മാനിയ' എന്ന രോഗം ബാധിച്ചിരിക്കുകയാണെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ലാ കമ്മിറ്റി ആരോപിച്ചു.

വൈദ്യുതി ബോർഡ് കണക്ഷൻ നടപടി ക്രമങ്ങൾ കൂടുതൽ സുതാര്യമാക്കി ഉത്തരവുകൾ ഒരുപാട് പ്രസിദ്ധീകരിച്ചെങ്കിലും ജീവനക്കാർ ഇതെല്ലാം അവഗണിക്കുകയാണ്. പരാതിപ്പെട്ടാലും പരിഹാരമില്ലാത്ത അവസ്ഥയാണുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. 26 ന് തുറവൂർ എസ്.സി.ടി സ്റ്റേഡിയം ഹാളിൽ ജില്ലാ സമ്മേളനം നടക്കും.

യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ.അണ്ണാദുരൈ അദ്ധ്യക്ഷനായി. ഭാരവാഹികളായ ബി.സുരേഷ്‌കുമാർ, ആർ.കുഞ്ഞുമോൻ,ജോസ് ഡാനിയേൽ,ഡി.സുരേഷ്,സി.വി രാജു, പി.രാജീവ്,ജയൻ ചേപ്പാട്,എം.എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.