ആലപ്പുഴ : പഴവീട് ശ്രീഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 16, 17, 18 ദിവസങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രചടങ്ങുകളോടെ നടത്തും. 16ന് കൈവതന 856-ാം നമ്പർ കരയോഗം വക ചടങ്ങുകൾ, രാവിലെ 8.30ന് സർപ്പംപാട്ട്, 10 ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 1ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.45ന് അത്താഴപൂജ, 17ന് തിരുവമ്പാടി 1790-ാം നമ്പർ കരയോഗം വക ചടങ്ങുകൾ രാവിലെ 8.30ന് പുള്ളുവൻപാട്ട്, 10 മുതൽ ദേവീ ഭാഗവത പാരായണം, 11ന് ഉച്ചപൂജ, വൈകിട്ട് 6.30ന് ദീപാരാധന, 7.45ന് അത്താഴപൂജ, മീനഭരണി ദിവസമായ 18ന് രാവിലെ 6.30ന് കുംഭകുടാഭിഷേകം, 8.30ന് പുള്ളുവൻപാട്ട്, ഉച്ചയ്ക്ക് 1ന് ഉച്ചപൂജയ്ക്കുശേഷം കുത്തിയോട്ടം വരവ്, വൈകിട്ട് 6.30ന് ദീപാരാധന, 7.45ന് അത്താഴപൂജ, 8 മുതൽ ഒറ്റത്തൂക്കം, രാത്രി 11ന് ഗരുഡൻതൂക്കം.