പൂച്ചാക്കൽ: തളിയാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവവും ഗുരുമന്ദിര വാർഷികവും 18 ന് കൊടിയേറി 29 ന് സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകൾ . 17 ന് അഖണ്ഡനാമജപം, വൈകിട്ട് 6 ന് പള്ളശേരി ക്ഷേത്രത്തിൽ നിന്നും കൊടിക്കൂറ വരവ്. 18 ന് രാവിലെ 8 ന് ഗുരുക്ഷേത്രത്തിൽ കൊടിയേറ്റാനുള്ള കൊടിക്കയറും കൊടിക്കയറും എസ്.എൻ.ഡി.പി.യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയിൽ നിന്നും എത്തിച്ചേരും. 8.30 ന് ഗുരുക്ഷേത്രത്തിൽ കൊടിയേറ്റ്. 11 ന് ഭരണി ദർശനം, വൈകിട്ട് 7 ന് സാമ്പ്രദായ ഭജൻസ്, രാത്രി 8.30 നും 9 നും മദ്ധ്യേ ക്ഷേത്രാചാര്യൻ പറവൂർ രാകേഷ് തന്ത്രിയുടേയും മേൽശാന്തി ഷാജി സഹദേവന്റെയും കാർമ്മികത്വത്തിൽ കൊടിയേറ്റ്. 19 ന് ഗുരുമന്ദിര വാർഷികം. വൈകിട്ട് 7 ന് മോഹിനിയാട്ടം ഏകാത്മകം 7.30 ന് കഥാപ്രസംഗം. 20 ന് വൈകിട്ട് 7 ന് ഗാനതരംഗിണി. 21 ന് വൈകിട്ട് 7 ന് ഓട്ടൻതുള്ളൽ. 22 ന് 10 നും 11 നും മദ്ധ്യേ താലിചാർത്ത്, വൈകിട്ട് 7 ന് ഭജനാമൃതലഹരി, 8 ന് തിരുവാതിര വലത്ത്. 23 ന് രാത്രി 8 ന് വലത്ത്. 24 ന് വൈകിട്ട് 7 ന് സോപാന സംഗീതം, 8 25 ന് വൈകിട്ട് 5.30 ന് സ്പെഷ്യൽ പഞ്ചാരിമേളം, 7.30 ന് ഗാനതരംഗിണി, രാത്രി 8.30 ന് തിരിപിടുത്തം, പുലർച്ചേ 2 ന് ആയില്യം പടയണി. 26 ന് രാത്രി 8.30 ന് തിരിപിടുത്തം, നാട്ടുതാലപ്പൊലികൾ, പുലർച്ചേ 3 ന് പടയണി. 27 ന് രാവിലെ 9.30 ന് പൂരമിടി ,വൈകിട്ട് 5 മുതൽ കലംകരി, 6.30 ന് പകൽപ്പൂരം. 28 ന് ദീപാരാധനക്ക് ശേഷം പള്ളിവേട്ട . 29 ന് ദീപാരാധനക്ക് ശേഷം ആറാട്ട്. ഏപ്രിൽ 4 ന് ഏഴാം പൂജ. വൈകിട്ട് 5 മുതൽ കലംകരി, രാത്രി 8.30 ന് വടക്ക് പുറത്ത് വലിയ ഗുരുതി.