a

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട കണ്ണമംഗലം തെക്ക് കരയിലെ കണ്ണമംഗലം മഹാദേവരും പുത്രി സ്ഥാനിയായ ചെട്ടികുളങ്ങര ഭഗവതിയുടെയും കൂടിയെഴുന്നള്ളത്ത് നടന്നു. ചെട്ടികുളങ്ങര അമ്മയുടെ പിതൃസ്ഥാനീയനായ മഹാദേവനെ ദർശിക്കാൻ മഹാശിവരാത്രി നാളിൽ ചെട്ടികുളങ്ങര ദേവിയെത്തിയതോടെ കണ്ണമംഗലം മഹാദേവക്ഷേത്രം മഹാദേവന്റെയും ചെട്ടികുളങ്ങര ദേവിയുടെയും സംഗമവേദിയായി. ചെട്ടികുളങ്ങര അമ്മയെ വൈകിട്ട് പാട്ടത്തിൽ ജംഗ്ഷനിൽ നിന്ന് കണ്ണമംഗലം ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. രാത്രി കണ്ണമംഗലം ക്ഷേത്രത്തിലെ നാല് കരകളിൽ നിന്ന് പോളവിളക്ക് വരവിന് ശേഷമാണ് പിതൃപുത്രി സംഗമവും കൂടിയെഴുന്നള്ളത്തും നടന്നത്.