ചാരുംമൂട് : എൽ.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് 2 ന് നൂറനാട് പടനിലം എച്ച്.എസ്.എസിൽ നടക്കും. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ അദ്ധ്യക്ഷത വഹിക്കും. ആർ.രാജേഷ് എം.എൽ.എ , സി.എസ്.സുജാത, സ്ഥാനാർത്ഥി എം.എസ് അരുൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും.