
മാവേലിക്കര: വൃദ്ധയെ മർദ്ദിക്കുന്ന വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഹോം നഴ്സ് അറസ്റ്റിലായി.കഴിഞ്ഞ ദിവസം മാവേലിക്കര പൊലീസാണ് ഹോം നഴ്സിനെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 20ന് വിജയമ്മയെ പരിക്കേറ്റ നിലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീണ് പരിക്കേറ്റെന്നാണ് ഹോംനഴ്സ് പറഞ്ഞിരുന്നത്. എന്നാൽ പരിക്ക് വീണതിലൂടെ ഉണ്ടായതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു സംശയം തോന്നിയ, വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിജയമ്മയെ വടി കൊണ്ട് അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്. മർദ്ദനം മൂലമാണ് വൃദ്ധയ്ക്ക് പരിക്കേറ്റതെന്ന് കണ്ടെത്തിയതിനെത്തുടർന്നു ഹോം നഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാമറ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൈനിംഗ് മുറിയിൽ മലവിസർജ്ജനം നടത്തിയപ്പോൾ ഫിലോമിന മോപ്പിന്റെ വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. കമ്പ് കൊണ്ടു മലമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നതായും ദൃശ്യങ്ങളിൽ ഉണ്ട്. മർദ്ദനത്തിൽ വിജയമ്മയുടെ തുടയെല്ല് പൊട്ടിയിട്ടുണ്ടായിരുന്നു.