s

ആലപ്പുഴ: വീട്ടുവഴക്കിനെ തുടർന്ന് തെങ്ങിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ പൊലീസും ഫയർഫോഴ്സും ചേർന്ന് താഴെയിറക്കി. തെങ്ങുകയറ്റ തൊഴിലാളിയായ ചേന്നവേലി സ്വദേശി ജിപ്സൺ ആണ് വെട്ടുകത്തിയുമായി തെങ്ങിൽ കയറി മണിക്കൂറുകളോളം പരിഭ്രാന്തി പരത്തിയത്.

വീട്ടുകാരും നാട്ടുകാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടർന്ന് മണ്ണഞ്ചേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. ഏറെ നേരം സംസാരിച്ച ശേഷമാണ് ജിപ്സണെ താഴെയിറക്കാനായത്. രണ്ട് വർഷമായി കാട്ടൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. വഴക്കിനെ തുടർന്ന് രണ്ട് മാസമായി സ്വന്തം വീട്ടിലാണ് താമസം.