ആലപ്പുഴ: ഹരിത കർമ്മ സേനയെ സി.പി.എമ്മിന്റെ ഗുണ്ടാസംഘമാക്കി മാറ്റുവാനാണ് നഗരസഭ ഭരണക്കാരുടേയും, പളളളാത്തുരുത്തി വാർഡ് കൗൺസിലറുടെയും നീക്കമെന്ന് ബി.ജെ.പി കളർകോട് ഏരിയ കമ്മറ്റി ആരോപിച്ചു. ഹരിത കർമ്മ സേനയെ ബഹിഷ്കരിക്കുന്നത് ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മധു ചാലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്.ഹരികൃഷ്ണൻ, സെക്രട്ടറി ആർ.കണ്ണൻ, കർഷകമോർച്ച ജില്ല സെക്രട്ടറി അഭിലാഷ് ഗോപി ,ടി.കെ.വിനോ ,ബാബു തുടങ്ങിയവർ സംസാരിച്ചു.