ambala

അമ്പലപ്പുഴ: കരുമാടി കെ.കെ. കുമാരപിള്ള സ്മാരക ഗവ.ഹൈസ്കൂളിൽ കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അമ്പലപ്പുഴ സി​.ഐ എം. ജി. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ് .എം. ഡി. സി വൈസ് ചെയർമാൻ ജി .ഷിബു അദ്ധ്യക്ഷത വഹിച്ചു. തലവടി ബി. പി. സി.എ ജി .ജയകൃഷ്ണൻ പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് വി .ഷൈനി, മുൻ എ .ഇ .ഒ പി.സുരേഷ് ബാബു, എസ് .എം .ഡി .സി ജോയിന്റ് സെക്രട്ടറി ആർ .രാജീവ്, സ്ക്കുൾ ലീഡർ ജെ.ആർദ്ര, അദ്ധ്യാപകരായ വി. രാജശ്രീ, എസ്. ഹരികുമാർ, ബിജി ബി നായർ, ആശ ബി നായർ, പൂർവ്വ വിദ്യാർത്ഥിനി യു. അഭിരാമി.എന്നിവർ സംസാരിച്ചു.