മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയനിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെൻഷണേഴ്സ് കൗൺസിലിന്റെയും രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യൂണിയൻ ഹാളിൽ നടക്കും. സംസ്ഥാന നേതാക്കളായ റജിമോൻ, അജുലാൽ തുടങ്ങിയവർ പങ്കെടുക്കും. ഡോക്ടറേറ്റ് നേടിയ മീനു മുരളി അഷ്ടമി, ഡി.ബിന്ദു എന്നിവരെ ആദരിക്കും.