മാവേലിക്കര:സാന്ത്വനം പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പുരസ്‌കാര സമർപ്പണ സമ്മേളനം നഗരസഭ അദ്ധ്യക്ഷൻ കെ.വി.ശ്രീകുമാർ ഉദ്‌ഘാടനം ചെയ്തു. മാവേലിക്കര നഗരസഭ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ സാന്ത്വനം പ്രസിഡന്റ് അഡ്വ.കെ.സുരേഷ് കുമാർ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മുഖ്യാതിഥിയായി. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ, കെ.ജി.മുകുന്ദൻ, ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, സാന്ത്വനം സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. ഡോ.പുനലൂർ സോമരാജൻ, ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ ജനപ്രതിനിധികളെയും വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിച്ചവരെയും ആദരിച്ചു.