ramesh

ഹരിപ്പാട്: ഹരിപ്പാട്ടെ ജനങ്ങളും താനുമായുള്ള ബന്ധം ദൃഢമാണെന്നും ആ ആത്മബന്ധമാണ് തന്നെ ഹരിപ്പാട്ട് പിടിച്ചു നിറുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇവിടെ എത്തുമ്പോൾ കിട്ടുന്ന സ്നേഹവും സമാധാനവും ലാളനയുമാണ് എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്നത്. ഹരിപ്പാട് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം ഇത്തവണ എനിക്ക് ഹരിപ്പാട്ടെ ജനങ്ങൾ നൽകും'- ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ അദ്ധ്യക്ഷനായി. സി.സി.സി പ്രസിഡന്റ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, കെ.പി.സി.സി സെക്രട്ടറി രാജശേഖരൻ, എം.എം.ബഷീർ, എ.കെ.രാജൻ, സി.രാജലക്ഷ്മി, കെ.ബാബുക്കുട്ടൻ, ജോൺ തോമസ്, എം.കെ. വിജയൻ, എം.എ.ലത്തീഫ്, എസ്.വിനോദ്കുമാർ, എം.ആർ. ഹരികുമാർ, എം. കൃഷ്ണകുമാർ, അനിൽ തോമസ്, സി.ശ്യാം സുന്ദർ, മുഞ്ഞിനാട് രാമചന്ദ്രൻ, കെ.കെ.സുരേന്ദ്രനാഥ്, ജേക്കബ് തമ്പാൻ, വി.ഷുക്കൂർ, രാജേഷ്, ബിനു ചുള്ളിയിൽ, മുഹമ്മദ് അസ്ലം, കെ.എസ്.ഹരികൃഷ്ണൻ, ശ്രീക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.