മാവേലിക്കര: നഗരസഭയുടേയും എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്ത മിഷന് വേണ്ടി ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും പാവനാടക യാത്രയും നടത്തി. മാവേലിക്കര സ്‌നൈറ്റ് ഐ.റ്റി.ഐയിൽ നടന്ന ചടങ്ങ് അസി.എക്‌സൈസ് കമ്മീഷണർ പി.വി.ബിജോ ഉദ്ഘാടനം ചെയ്തു. മാവേലിക്കര എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.ജയരാജ് അദ്ധ്യക്ഷനായി. ഐ.റ്റി.ഐ വൈസ് പ്രിൻസിപ്പൽ വിജയകുമാർ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ദിലീപ്കുമാർ, എം.പുഷ്പരാജ് എന്നിവർ സംസാരിച്ചു.