മാവേലിക്കര: മൊട്ടയ്ക്കൽ ശ്രീഭദ്രാ ഭഗവതി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉതൃട്ടാതി മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ 7.30ന് സപ്തദിന പാരായണം, വൈകിട്ട് 5ന് വിശേഷാൽ മുഴുക്കാപ്പ്, നിറമാല തുടർന്ന് ഏഴ് ദിവസത്തെ ഉത്സവത്തിന് സമാപനം കുറിച്ചുള്ള താലം എഴുന്നള്ളിപ്പ് എന്നിവ നടക്കും. തഴക്കര വള്ളിയാൽത്തറയിൽ നിന്ന് ആരംഭിക്കുന്ന എഴുന്നള്ളത്ത് ചെണ്ടമേളം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.