തുറവൂർ: വളമംഗലം കാടാതുരുത്ത് മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് 16ന് കൊടിയേറും.23 ന് സമാപിക്കും.16 ന് വൈകിട്ട് 7നും 7.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി സി.എം. മുരളീധരന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. പള്ളിവേട്ട ഉത്സവ ദിനമായ 22 ന് രാവിലെ 9.30ന് ശ്രീബലി, 10.30 ന് വിശേഷാൽ പൂജകൾ, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, തുടർന്ന് തിരിപിടി​ത്തം, രാത്രി 8 ന് വിളക്ക്, പള്ളിവേട്ടയ്ക്ക് പുറപ്പാട്. 23 ന് രാവിലെ 8ന്കുംഭാഭിഷേകം, കൂത്ത്, തുലാഭാരം തുടങ്ങിയ വഴിപാടുകൾ, 10 ന് തളിച്ചുകൊട, 10.30 ന് ആറാട്ട്, പൂരയിടി, കൊടിയിറക്കം