
ആലപ്പുഴ : പൊതുജനങ്ങൾക്ക് വാക്‌സിൻ നൽകുന്നതിനായി മെഡിക്കൽ കോളേജിൽ അഞ്ച് കേന്ദ്രങ്ങൾ സജ്ജമാക്കി. 60 വയസിന് മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി എത്തണം. 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സഹിതം എത്തി വാക്‌സിൻ സ്വീകരിക്കണം.