
ചേർത്തല:പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കുകയെന്ന ലക്ഷ്യത്തിൽ എൽ.ഡി.എഫും എൻ.ഡി.എയും ചേർത്തലയിൽ പ്രവർത്തനം ഊർജ്ജിതമാക്കി.യു.ഡി.എഫ് സ്ഥാനാർത്ഥി രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടം ചൂടേറും.വിവിധ പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് സ്ഥാനാർത്ഥികൾ നേരിട്ടു വോട്ടർമാരെ കാണുന്നത്.
എൽ.ഡി.എഫ് സ്ഥാനാർഥി ഇന്നലെ രാവിലെ കൊക്കോതമംഗലത്ത് നിന്നാണ് പ്രചരണം തുടങ്ങിയത്. തുടർന്ന് മരുത്തോർവട്ടത്തും തണ്ണീർമുക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മുഹമ്മ വടക്കും ചെറുവാരണത്തും എത്തി.ഉച്ചക്കുശേഷം കഞ്ഞിക്കുഴി കണ്ണർകാട് മുഹമ്മയിലുമായിരുന്ന വോട്ട് അഭ്യർത്ഥന.
എൻ.ഡി.എ സ്ഥാനാർത്ഥി പി.എസ്.ജ്യോതിസ് കടക്കരപ്പള്ളി കൊട്ടാരം ക്ഷേത്രത്തിൽ നിന്നാണ് പര്യടനം തുടങ്ങിയത്.തങ്കപ്പള്ളിയിൽ എത്തി അധികാരികളെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കടക്കരപ്പള്ളി ചന്തയിലെ വ്യാപാരികളെ കണ്ടു. വയലാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു.വൈകിട്ട് തിരുവിഴ ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും വോട്ട് അഭ്യർത്ഥന നടത്തി.