ചേർത്തല: യുവതിയെ ഭർതൃവീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയലാർ പഞ്ചായത്ത് ഒൻപതാം വാർഡിൽ കൊല്ലപ്പള്ളി പനയ്ക്കാന്തോടത്ത് വിപിന്റെ ഭാര്യ അഞ്ജു (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ11 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിപിൻ വിദേശത്താണ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ചേർത്തല പൊലീസ് കേസെടുത്തു.