ചേർത്തല: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം ഇന്ന് രാവിലെ 9 30 മുതൽ തുറവൂർ വെസ്റ്റ് ഗവ യു.പി.എസിൽ നടക്കും. രണ്ടാം ഘട്ടത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട യു.പി , ഹൈസ്‌കൂൾ വിഭാഗം കുട്ടികളാണ് വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ ഷാജി ഉദ്ഘാടനം ചെയ്യും . വൈകിട്ട് 4 ന് സമാപന യോഗത്തി കുത്തിയതോട് പഞ്ചായത്തു പ്രസിഡന്റ് വത്സല സമ്മാനദാനം നിർവഹിക്കും. മേഖല പ്രസിഡന്റ് സി. സതീഷ് അദ്ധ്യക്ഷത വഹിക്കും.
ആർ.സേതുനാഥ്, സി.ആർ. ബിജിമോൻ,വി.ജി. ബാബു, നിഷാദ്, പ്രഷ്യാ രവീന്ദ്രൻ,എൻ.ജയൻ,എൻ. ആർ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.