ambala
ഗൾഫ് റിട്ടേൺഡ് ആൻ്റ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന നേതൃയോഗം

അമ്പലപ്പുഴ: താത്കാലിക ജീവനക്കാരുടെ സർക്കാർ നിയമനങ്ങളിൽ തൊഴിൽ രഹിതരായ പ്രവാസികളെ കൂടി ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് ഗൾഫ് റിട്ടേണീസ് ആൻഡ് പ്രവാസി മലയാളി അസോസിയേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമ നിധിയിൽ അടക്കുന്ന അംശാദായം പെൻഷൻ ആരംഭിക്കുന്നതോടൊപ്പം തുക തിരികെ നൽകകുക, വർദ്ധിപ്പിച്ച അംശാദായം പുന:പരിശോധിക്കുക, ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പലിശ രഹിത വായ്പ നൽകി പുനരധിവസിപ്പിക്കുക, സ്വന്തമായി വരുമാനമില്ലാത്ത 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും കേന്ദ്ര സർക്കാർ ജീവനോപാധിയായി ആശ്വാസ ധനസഹായം അനുവദിക്കുക തുടങ്ങി​യ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് വി.ബാലചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ കരുമാടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.ഉത്തമൻ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്ണൻ, പുഷ്പവല്ലി, രാധാകൃഷ്ണൻ തിരുവോണം.കുഞ്ഞുമോൻ സെയ്തു മുഹമ്മദ്, രാജേന്ദ്രൻ കേളമംഗലം, സുരേന്ദ്രൻ ഭജനമഠം, വാസുദേവൻ പിള്ള എന്നിവർ സംസാരി​ച്ചു.