അമ്പലപ്പുഴ: സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ അമ്പലപ്പുഴ ഏരിയ നേതാവുമായ തങ്കച്ചൻ, സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി തിലകപ്പൻ, ഡി.വൈ.എഫ്.ഐ മേഖല മുൻ ജോ. സെക്രട്ടറി ശ്യാംകുമാർ എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം സി.പി.എം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. പുന്തല മുസ്ലിം പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എം.ലിജു മെമ്പർഷിപ്പ് വിതരണവും പതാക കൈമാറലും നിർവഹിച്ചു. കോൺഗ്രസ് തോട്ടപ്പള്ളി മണ്ഡലം പ്രസിഡന്റ് എ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.കെ.ബേബി, എസ്.സുബാഹു, പി.സാബു, അഡ്വ.സനൽകുമാർ, ബിന്ദു ബൈജു, പി.കെ.അജേഷ്, പ്രകാശ്, എസ്.മഹാദേവൻ, ജി.ബേബി, സിമി പൊടിയൻ, മോഹനൻ, രാജേശ്വരി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.