മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ മൂലകുടുംബമായ ആഞ്ഞിലിപ്ര പുതുശ്ശേരി അമ്പലത്തിൽ നാളെ രേവതി മഹോത്സവം നടക്കും. രാവിലെ 6ന് ഗണപതിഹോമം, 8ന് ഭാഗവത പാരായണം, ചെട്ടികുളങ്ങര അമ്മയുടെ ആഞ്ഞിലിപ്ര കരയിലേക്കുള്ള എഴുന്നള്ളത്ത്, വൈകിട്ട് 7ന് സേവ, അത്താഴപൂജ, അൻപൊലി എഴുന്നള്ളത്ത്, പോളവിളക്ക്, തിരുപ്പന്ത ഓട്ടം, അൻപൊലി സമർപ്പണം എന്നിവ നടക്കും. രേവതി നാളിലെ ദീപാരാധനയും അത്താഴപൂജയും ചെട്ടികുളങ്ങര ക്ഷേത്ര മേൽശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് നടത്തുന്നത്.