phone
കളക്ടർ എ അലക്സാണ്ടറിൽ നിന്നും ദേവനന്ദ ഫോൺ ഏറ്റുവാങ്ങുന്നു

പൂച്ചാക്കൽ: പഠിക്കാൻ സ്മാർട്ട് ഫോൺ വാങ്ങി നൽകുമോയെന്ന അപേക്ഷയുമായി കളക്ടറെ സമീപിച്ച പൂച്ചാക്കൽ തേവർവട്ടം ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളായ സഹോദരങ്ങൾക്ക് കേരള ഗ്രാമീൺ ബാങ്ക് കൈത്താങ്ങായി.

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ തൈക്കാട്ടുശേരി കണിയാംവെളി രാജുവിന്റെ മക്കളായ ദേവനന്ദയും ഗൗരിനന്ദയുമാണ് മാതാപിതാക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയത്. കളക്ടറുടെ അടിയന്തിര ഇടപെടലിനെ തുടർന്ന് ഗ്രാമീൺ ബാങ്ക് മുഖേന ഫോൺ വാങ്ങി നൽകുകയായിരുന്നു. ഇന്നലെ നടന്ന ചടങ്ങിൽ കളക്ടർ അലക്സാണ്ടറിൽ നിന്നു ദേവനന്ദ ഫോൺ ഏറ്റുവാങ്ങി. ബാങ്ക് ജനറൽ മാനേജർ സി.എസ്.വിജയലക്ഷ്മി, റീജിയണൽ മാനേജർ കെ. ഹരീന്ദ്രൻ, പൂച്ചാക്കൽ ശാഖാ മാനേജർ പി.എം.രമണി തുടങ്ങിയവർ പങ്കെടുത്തു.