ഹരിപ്പാട്: കണിച്ചനല്ലൂർ ശ്രീ പുതുവാൽ ദേവീ ക്ഷേത്രത്തിലെ പുതിയതായി പണി കഴിച്ച ഗണപതിക്ഷേത്രം, ശ്രീ ദുർഗാ ക്ഷേത്രം എന്നി​വി​ടങ്ങളി​ലെ പ്രതിഷ്ഠയും, പുനഃ പ്രതിഷ്ഠാ കർമ്മവും ആരംഭിച്ചു. 21വരെയാണ് ചടങ്ങുകൾ. 21ന് രാവിലെ 6.30ന് പ്രതിഷ്ഠാ കർമ്മം ക്ഷേത്ര തന്ത്രി പള്ളിപ്പാട് കൊച്ചുരില്ലം നാരായണൻ നമ്പുതിരി യുടെയും ക്ഷേത്ര മേൽശാന്തി കേശവൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. നാഗ ദേവതകൾക്ക് നൂറും പാലും, സർപ്പബലിയും, അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, സുദർശനഹോമം, മഹാമൃതുഞ്ജയ ഹോമം, പരദേവതാപൂജ, തൃകാലപൂജ, സായൂജ്യപൂജ, വാസ്തുബലി, തിലകഹോമം എന്നിവയും നടക്കും.