ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല നാളെ വരണാധികാരി മുമ്പാകെ 11.20നും 12.10നും മദ്ധ്യേ പത്രിക സമർപ്പിക്കും. ഹരിപ്പാട് കോൺഗ്രസ് ഓഫീസിൽ നിന്നും പ്രവർത്തകർക്കൊപ്പം പ്രകടനം ആയിട്ടാണ് പത്രിക സമർപ്പിക്കാൻ പോകുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം രണ്ടുപേർക്കു മാത്രമാണ് പത്രിക സമർപ്പിക്കാൻ കയറാൻ അനുമതിയുള്ളത്. അതിനാൽ പ്രവർത്തകർ ബ്ലോക്ക് ഓഫീസ് പരിസരത്തേക്ക് എത്തേണ്ടതില്ലെന്നും യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.