വള്ളികുന്നം: എൽ.ഡി.എഫ് വള്ളികുന്നം പടിഞ്ഞാറ് മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. സി. പി. ഐ വള്ളികുന്നം പടിഞ്ഞാറ് എൽ.സി സെക്രട്ടറി പി ഷാജി അദ്ധ്യക്ഷത വഹിച്ചു. എൻ മോഹൻ കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണ,എൻ.എസ് ശ്രീകുമാർ, വി.കെ അജിത്ത്, എസ്.രാജേഷ്, ജി. സോഹൻ, എസ്.ഷിബിൻ രാജ്, പി.കെ പ്രകാശ്, ആർ.ഉല്ലാസ്, കെ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.