മാവേലിക്കര: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ.ഷാജു 18ന് ഉച്ചയ്ക്ക് 2.30ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. 17ന് മണ്ഡലം കൺവൻഷനുകൾ പൂർത്തീകരിച്ച് 17,18,19 തീയതികളിലായി ബൂത്ത് കൺവെൻഷനുകളും 20, 21, 22 തീയതികളിൽ ആദ്യ ഭവന സന്ദർശനവും നടക്കുമെന്ന് യു.ഡി.എഫ്. കൺവീനർ അനിവർഗീസ് അറിയിച്ചു.