മാവേലിക്കര: മുള്ളിക്കുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം നാളെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെട്ടുകാഴ്ചകളിൽ ഒന്ന് ക്ഷേത്രത്തിലെ 14 കരക്കാരും ചേർന്ന് ക്ഷേത്രത്തിനുള്ളിൽ വച്ച് ഒരുക്കി അമ്മയ്ക്ക് സമർപ്പിക്കും. രാവിലെ 5ന് ക്ഷേത്രതന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ മഹാഗണപതിഹോമം, 7.30 മുതൽ ദേവീഭഗവത പാരായണം, 8ന് ക്ഷേത്രതന്ത്രി താഴ്മൺമഠം കണ്ഠരര് മഹേശ്വരരുടെ മുഖ്യകാർമികത്വത്തിൽ കലശപൂജ, വൈകിട്ട് 4.30ന് കെട്ടുകാഴ്ച, 7ന് സേവ എന്നിവ നടക്കും.