കായംകുളം: കായംകുളത്ത് മൂന്ന് മുന്നണികളും പ്രചാരണ രംഗത്ത് സജീവമായി.
മൺമറഞ്ഞ നേതാക്കളുടെ സ്മൃതി മണ്ഡലങ്ങളിൽ പുഷ്പാർച്ചന നടത്തി യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബു പ്രചാരണത്തിന് തുടക്കം കുറിച്ചു. മുൻ ധനകാര്യ മന്ത്രിമാരായ തച്ചടി പ്രഭാകരൻ, എംകെ ഹേമചന്ദ്രൻ, പി കെ കുഞ്ഞ്,സ്വാതന്ത്ര്യ സമരസേനാനി ടി കെ മാധവൻ , മുൻ എം,എൽ.എ തുണ്ടത്തിൽ കുഞ്ഞികൃഷ്ണ പിള്ള, എൻ.മോഹൻകുമാർ, സി.ആർ ജയപ്രകാശ് എന്നിവരുടെയെല്ലാം സ്മൃതി മണ്ഡലങ്ങളിൽ പുഷ്പാർച്ചന നടത്തി.
എൻ.ഡി.എ സ്ഥാനാർത്ഥി പി.പ്രദീപ് ലാലിന്റെ പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൈക്ക് റാലി നടന്നു. കായംകുളം പുതിയിടം ക്ഷേത്ര ജംഗ്ഷനിൽ നിന്നും ആരംഭിച്ചു. വിപ്ളവകാരി പുതുപ്പള്ളി രാഘവന്റെ സ്മ്യതി മണ്ഡപത്തിൽ പ്രദീപ് ലാൽ പുഷ്പാർച്ച നടത്തി.
എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭ വിവിധ പഞ്ചായത്തുകളിൽ പ്രചാരണം നടത്തി. കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളോട് പ്രതിഭ വോട്ടഭ്യർത്ഥിച്ചു.
ReplyForward