photo


ആലപ്പുഴ: ബി.ഡി.ജെ.എസിന്റെ അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. ഹരിപ്പാട് മണ്ഡലത്തിൽ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് സി.പി.ഐയിൽ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ച ജില്ലാ കൗൺസിൽ അംഗം തമ്പി മേട്ടുതറ ബി.ഡി.ജെ.എസ് പിന്തുണയോടെ എൻ.ഡി.എ സ്ഥാനാർത്ഥിയായി കുട്ടനാട്ടിൽ മത്സരിക്കും.

കോതമംഗലത്ത് ഷൈൻ കെ.കൃഷ്ണൻ സ്ഥാനാർത്ഥിയാവും. ഏറ്റുമാനൂർ മണ്ഡലത്തിൽ മുമ്പ് പ്രഖ്യാപിച്ച ഭരത് കൈപ്പാറേടനു പകരമായി എൻ.ശ്രീനിവാസൻ നായരും, ഉടുമ്പൻചോല സീറ്റിൽ സന്തോഷ് മാധവനും മത്സരിക്കും. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന മേട്ടുതറ നാരായണന്റെ മകനും ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണ് തമ്പി മേട്ടുതറ.