ആലപ്പുഴ: ബാങ്ക് സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് നടക്കുന്ന ദേശീയ പണിമുടക്കിനെ തുടർന്ന് ജില്ലയിൽ ബാങ്ക്ശാഖകൾ അടഞ്ഞ്കിടന്നു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടേയും ഓഫീസർമാരുടെയും 9 സംഘടനകളാണ് സമരത്തിന് ആഹ്വാനം നൽകിയത്. സമരത്തിൽ പങ്കെടുത്ത ജീവനക്കാർ ആലപ്പുഴയിൽ കൂട്ടധർണ നടത്തി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ശിവരാജൻ യോഗം ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു കൺവീനർ വി.എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. സി.അനന്തകൃഷ്ണൻ,ശ്രീനാഥ് ഇന്ദുചൂഡൻ,ആർ.അനിൽകുമാർ,പി.എം.പ്രമോദ്, എന്നിവർ സംസാരിച്ചു. നീൽ ജോസഫ് സ്വാഗതവും ടി.രഘുവരൻ നന്ദിയും പറഞ്ഞു.