അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവീ ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് ഇന്ന് രാവിലെ 9ന് വടക്കൻ പറവൂർ രാകേഷ് തന്ത്രിയു ടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും. കൊവിഡ് 19 മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് ഉത്സവ പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.