hg
ഹരിപ്പാട് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സോമൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു

ഹരിപ്പാട്: പ്രവർത്തകരോടൊപ്പം ആവേശകരമായ പ്രകടനമായെത്തി എൻ.ഡി.എ സ്ഥാനാർത്ഥി കെ.സോമൻ നാമനിർദ്ദേശപത്രി​ക സമർപ്പിച്ചു. രാവിലെ കുടുംബക്ഷേത്രത്തിൽ തൊഴുതതിനുശേഷം സ്വന്തം ബൂത്തായ 42ലെ വീടുകളിൽ വോട്ട് അഭ്യർത്ഥിച്ചു. തുടർന്നു സ്വന്തം പഞ്ചായത്തിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ നിയോജകമണ്ഡലം ഓഫീസിൽ നിന്നും ബൈക്ക് റാലിയായി മണ്ണാറശാല ക്ഷേത്ര കവാടത്തിൽ എത്തി. പ്രവർത്തകരുടെ അകമ്പടിയോടെ നാമനിർദേശപത്രിക റിട്ടേണിംഗ് ഓഫീസർ കൂടിയായിട്ടുള്ള ബി.ഡി.ഒ ദീപുവിന് മുമ്പാകെ സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയശേഷം പ്രവർത്തകരോടൊപ്പം ബ്ലോക്ക് ജംഗ്ഷൻ കവാടത്തിലും മണ്ണാറശ്ശാല ക്ഷേത്ര പരിസരത്തും വോട്ട് അഭ്യർത്ഥന നടത്തി. പ്രകടനത്തിന് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് വിനോദ്, സംസ്ഥാന കൗൺസിലംഗം പ്രണവം ശ്രീകുമാർ, ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ശിവദാസ്, പി.ആർ പ്രസാദ്, ശ്രീകുമാർ, അഡ്വ.ഹേമ എന്നിവർ നേതൃത്വം നൽകി.