viswakarma
അഖിലകേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ യുവസംഗമവും എക്സലന്റ് പുരസ്‌ക്കാര വിതരണവും പ്രസിഡന്റ് കെ ആർഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട്: അഖിലകേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ യുവസംഗമവും എക്സലന്റ് പുരസ്‌ക്കാര വിതരണവും പ്രസിഡന്റ് കെ ആർഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡയറക്ടർബോർഡ് അംഗം പി.ആർ.ദേവരാജൻ മുഖ്യ പ്രഭാഷണം നടത്തി. സൗത്ത് ഇന്ത്യൻ ഷോർട്ട്ഫിലിം ആന്റ്‌ഡോക്യുമെന്ററി ഫെസ്റ്റിവലിൽ കൊവിഡും ഞാനും എന്ന ഹ്രസ്വചിത്രത്തിന് എക്സലെന്റ് പുരസ്‌ക്കാരംനേടിയ എം ആദിൽകുമാറിനെ ചടങ്ങിൽ ആദരിച്ചു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ യൂണിയൻ അംഗം വി.എൽ.മനോജ്കുമാർ . യുവസംഘം യൂണിയൻ വൈസ് പ്രസിഡന്റ് വി.എ.വൈശാഖ്, എ. ജീവൻ തുടങ്ങിയവർ സംസാരിച്ചു. യുവസംഘം യൂണിയൻ സെക്രട്ടറി വി.എൻ പ്രതീഷ് സ്വാഗതവും യുവജന സംഘം .യൂണിയൻ പ്രസിഡന്റ് കെ പ്രസാദ് അദ്ധ്യക്ഷനായി. . ട്രഷറർ ജെ അരവിന്ദ് നന്ദി പറഞ്ഞു.