അമ്പലപ്പുഴ: സ്കൂട്ടറിൽ എത്തി 8 വയസുകാരൻറ്റെ ഒരുപവൻ മാല കവർന്ന കേസിൽ പറവൂർ കൃഷ്ണാലയം വീട്ടിൽ ശരത് കുമാറിനെ (29) അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാർച്ച് 4 ന് ആയിരുന്നു സംഭവം. ആലപ്പുഴ ചിറയിൽ വിനോദിൻറ്റെ മകൻ ആർവിയുടെ മയലയാണ് ഇയാൾ കവർന്നത് .ആമേടയിലെ അമ്മയുടെ വീട്ടിൽ എത്തിയ ആർവി അഞ്ചുവയസുകാരനായ മറ്റൊരു കുട്ടിക്കൊപ്പം സമീപത്തെ റോഡിലൂടെ നടന്നുപോകുമ്പോൾ നീല സ്കൂട്ടറിലെത്തിയ ആൾ മാല പൊട്ടിച്ച് ആമേട എൽ.പി സ്കൂളിനു സമീപത്തെ റോഡിലൂടെ കടക്കുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ച് അന്വഷണം നടത്തുന്നതിനിടെ ഇന്നലെ രാത്രി 7.30 ഓടെ പ്രതിയെ പിടികൂടുകയായിരുന്നു.