മാന്നാർ: ചെങ്ങന്നൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സജി ചെറിയാൻ ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിൽ ഇന്ന് ഗൃഹ സന്ദർശനം നടത്തി. വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.
മാന്നാറിലെ പരമ്പരാഗതഗത വ്യവസായങ്ങളും കരകൗശല നിർമ്മാണമേഖലയേയും സാംസ്‌കാരിക സ്ഥാപനങ്ങളേയും സംരക്ഷിക്കുന്നതിനുള്ള മാന്നാർ ചെങ്ങന്നൂർ ആറന്മുള വിനോദ സഞ്ചാര പൈതൃക സർക്യൂട്ട് പദ്ധതിക്ക് സർക്കാർ 50 കോടി അനുവദിച്ചതിലുള്ള നന്ദിയും വ്യാപാരികൾ അറിയിച്ചു. ഉച്ച തിരിഞ്ഞ് ആല പെണ്ണുക്കരയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു.സി വി സാറാമ്മ സ്മാരക ഹാളിൽ നടന്ന എസ്.എഫ്.ഐ ചെങ്ങന്നൂർ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ ആദ്യകാല നേതാവിന് പുതിയ തലമുറ ആവേശോജ്വല സ്വീകരണം നൽകി.