ചേർത്തല:കുടുംബസംഗമത്തിൽ ഭാര്യയെ പങ്കെടുപ്പിക്കാത്തതിന്റെ പേരിൽ ഓമനക്കുട്ടനെ ജോലിയിൽ നിന്നു വിലക്കിയ നടപടി പിൻവലിച്ചു.സി.പി.എം, സി.ഐ.ടി.യു നേതൃത്വങ്ങൾ വിഷയത്തിൽ ഇടപെട്ടതിനെ തുടർന്നാണ് നടപടി. ജോലിയിൽ പ്രവേശിക്കാൻ ഓമനക്കുട്ടന് നിർദ്ദേശം ലഭിച്ചു.

ചേർത്തല തെക്കിൽ പ്രളയകാലത്ത് ക്യാമ്പിൽ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധനേടിയ ആളാണ് ഓമനക്കുട്ടൻ. പിറ്റേ ദിവസം തന്നെ ആരോപണം കളവാണെന്ന് തെളിഞ്ഞിരുന്നു. കൊച്ചിൻ റിഫൈനറയിൽ ഗ്യാസ് ടാങ്കറുമായി ബന്ധപ്പെട്ട തൊഴിലാണ് ഓമനക്കുട്ടന് സി.പി.എം നൽകിയിരുന്നത്. കുടുംബ സംഗമത്തിൽ പങ്കെടുത്തില്ലെന്ന് ആരോപിച്ച് ഓമനക്കുട്ടനെ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിപ്പിച്ചിരുന്നില്ല. ഇതിനെതിരെ പ്രതിഷേധമുയർന്നിരുന്നു. നടപടിയൊന്നും എടുത്തിട്ടില്ലെന്നും ജോലിയിൽ പ്രവേശിക്കാനും യൂണിയൻ ഭാരവാഹികൾ ഓമനക്കുട്ടന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഓമനക്കുട്ടനൊപ്പം ജോലിയിൽ നിന്നും വിലക്കിയ കാലടി സ്വദേശിയെയും ചൊവ്വാഴ്ച ജോലിയിൽ പ്രവേശിപ്പിച്ചു. വിഷയങ്ങളൊന്നുമില്ലെന്നും ഇന്നു ജോലിയിൽ പ്രവേശിക്കുമെന്നും ഓമനക്കുട്ടനും പ്രതികരിച്ചു.ഓമനക്കുട്ടൻ. കഴിഞ്ഞ ദിവസം യൂണിയൻ അംഗങ്ങളുടെ കുടുംബസംഗമത്തിൽ ഓമനക്കുട്ടന് ഭാര്യയെ പങ്കെടുപ്പിക്കാനായില്ല. അടുത്തദിവസം എത്തിയപ്പോഴാണ് ജോലിക്കു കയറേണ്ടയെന്ന് യൂണിയൻ

ഭാരവാഹികൾ അറിയിച്ചത്.