മാരാരിക്കുളം: മുഖംമൂടി അണിഞ്ഞെത്തുന്ന വർഗ വഞ്ചകരെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തൂത്തെറിയുമെന്ന് സി.പി .എം കേന്ദ്രകമ്മറ്റി അംഗം ടി.എം.തോമസ് ഐസക് പറഞ്ഞു.
ബെന്നി രക്തസാക്ഷി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബെന്നിയെ വധിച്ച വർഗീയ ശക്തികൾക്ക് കേരളം ചുട്ട മറുപടി നൽകും.
സമാനതകളില്ലാത്ത വികസന പ്രവർത്തനമാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. ഇതിനുള്ള അംഗീകാരമായിരിക്കും ഈ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് വിജയമെന്നും തോമസ് ഐസക് പാഞ്ഞു.
കെ.അർ.ഭഗീരഥൻ അദ്ധ്യക്ഷനായി. സ്ഥാനാർഥി പി പി ചിത്തരഞ്ജൻ സംസാരിച്ചു. വി.ഡി.അംബുജാക്ഷൻ സ്വാഗതം പറഞ്ഞു.