ആലപ്പുഴ: ജില്ലയിൽ നിലവിലുള്ള ആറ് മെഗാക്യാമ്പുകൾക്ക് പുറമേ രണ്ട് മെഗാ ക്യാമ്പുകൾ കൂടി കൊവിഡ് വാക്‌സിനേഷനായി ആരംഭിച്ചു. പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാല, മാരാരിക്കുളം ജനക്ഷേമം ജംഗ്ഷനിലെ സൈക്ലോൺ ഷെൽട്ടർ എന്നിവിടങ്ങളിലാണ് കൊവിഡ് പ്രതിരോധ കുത്തിവെയ്പിനായി വാക്‌സിനേഷൻ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളതെന്ന് കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. 60 വയസിന് മുകളിൽ ഉള്ളവർക്ക് ക്യാമ്പുകളിൽ നേരിട്ടെത്തി രജസ്‌ട്രേഷൻ നടത്തി വാക്‌സിൻ സ്വീകരിക്കാം.