ആലപ്പുഴ: ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർ, സംഘം ജീവനക്കാർ, പശുക്കൾ എന്നീ വിഭാഗങ്ങൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിക്ക് തുടക്കമായി. നിലവിലുള്ള അസുഖങ്ങൾക്കും പരിരക്ഷ കിട്ടുന്ന പദ്ധതിയാണ്. ലൈഫ് ഇൻഷ്വറൻസ് പോളിസിയിൽ സ്വാഭാവിക മരണത്തിനു 1ലക്ഷം (18-60 വയസിനിടയിൽ ഉള്ളവർക്ക്) രൂപ ലഭിക്കും. ആരോഗ്യ സുരക്ഷ, അപകട സുരക്ഷ, ലൈഫ് ഇൻഷ്വറൻസ്, ഗോ സുരക്ഷ എന്നീ പ്ലാനുകളാണുള്ളത്. 60 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് ആരോഗ്യ ഇൻഷ്വറൻസും അപകട ഇൻഷ്വറൻസും ആണുള്ളത്. 25 വയസിൽ താഴെയുള്ള രണ്ടിൽ കൂടുതൽ കുട്ടികളെ ഇൻഷ്വർ ചെയ്യാൻ ഓരോ കുട്ടിക്കും 590 രൂപ വീതം പ്രീമിയം അടക്കണം.
ഗുണഭോക്താക്കൾ
കർഷകൻ
കർഷകനും ജീവിത പങ്കാളിയും
കർഷകനും ജീവിത പങ്കാളിയും 25 വയസിൽ താഴെപ്രായമുള്ള അവിവാഹിതരായ 2മക്കളും
കർഷകനും 25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കളും, മാതാപിതാക്കളും
(മേൽപ്പറഞ്ഞ വിഭാഗത്തിൽ കർഷകന് പകരം ക്ഷീര സംഘം ജീവനക്കാരൻ ഉൾപ്പെടുത്തിയും പോളിസി ഉണ്ട്) ഇത് കൂടാതെ പശു /എരുമകളെയും ഇൻഷ്വർ ചെയ്യാം. ഒരു കർഷകന് സബ്സിഡിയോടെ 3 എണ്ണത്തിനെയും സബ്‌സിഡി ഇല്ലാതെ എത്ര വേണമെങ്കിലും ഇൻഷ്വർ ചെയ്യാം. 50000,60000,70000 എന്നിങ്ങനെയാണ് പോളിസി നിരക്കുകൾ.
പ്രീമിയം തുക
(സബ്സിഡ് കഴിച്ചുള്ളത് ബ്രാക്കറ്റിൽ)
കർഷകൻ
(2064)
കർഷകൻ+ജീവിത പങ്കാളി (2760)
കർഷകൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ 2 മക്കൾ (3225)
കർഷകൻ+25 വയസിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കൾ (2529)
...........................
കന്നുകാലികളുടെ പ്രീമിയം നിരക്ക് 2.7ശതമാനമാണ്. ഇത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറവാണ്. മറ്റ് പൊതുനിരക്കുകൾ 9 ശതമാനത്തിലും അധികമാണ്. എൻറോൾ ചെയ്യുന്നതിന് അടുത്തുള്ള ക്ഷീരസംഘത്തിലോ ക്ഷീരവികസന ഓഫീസിലോ ബന്ധപ്പെടാം.
ക്ഷീരവികസന വകുപ്പ് അധികൃതർ
...............................